Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Uruguay Football Federation

"ക​ളി തോ​റ്റി​ല്ലേ, ഇ​നി ത​ന്നെ​ത്താ​ൻ തി​രി​കെ പോ​രെ..." ക​ളി​ക്കാ​രു​ടെ ചാ​ർ​ട്ടേ​ഡ് വി​മാ​നം റ​ദ്ദാ​ക്കി ഉ​റു​ഗ്വേ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ

ന്യൂ​യോ​ർ​ക്ക്: ലോ​ക​ക​പ്പി​ൽ ഒ​രൊ​റ്റ ക​ളി പോ​ലും ജ​യി​ക്കാ​നാ​കാ​തെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ത​ന്നെ പു​റ​ത്താ​യ ഉ​റു​ഗ്വേ ദേ​ശീ​യ ടീ​മി​നോ​ട് ക​ടു​ത്ത അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ. നാ​ണം​കെ​ട്ട തോ​ൽ​വി​ക്ക് പി​ന്നാ​ലെ താ​ര​ങ്ങ​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഔ​ദ്യോ​ഗി​ക ചാ​ർ​ട്ടേ​ഡ് വി​മാ​നം ഫെ​ഡ​റേ​ഷ​ൻ റ​ദ്ദാ​ക്കി. ഇ​തോ​ടെ സൂ​പ്പ​ർ താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ളി​ക്കാ​ർ സാ​ധാ​ര​ണ യാ​ത്ര​ക്കാ​രെ​പ്പോ​ലെ കൊ​മേ​ഴ്‌​സ്യ​ൽ വി​മാ​ന​ങ്ങ​ളി​ൽ സ്വ​ന്തം നി​ല​യ്ക്ക് ടി​ക്ക​റ്റെ​ടു​ത്താ​ണ് മ​ട​ങ്ങി​യ​ത്.

ഗ്രൂ​പ്പ് എ​ച്ചി​ൽ കേ​പ് വെ​ർ​ദെ​യോ​ടും സൗ​ദി അ​റേ​ബ്യ​യോ​ടും സ​മ​നി​ല വ​ഴ​ങ്ങി​യ ഉ​റു​ഗ്വേ, അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ സ്‌​പെ​യി​നി​നോ​ട് തോ​റ്റാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് പു​റ​ത്താ​യ​ത്. ഗ്രൂ​പ്പി​ൽ ഏ​റ്റ​വും അ​വ​സാ​ന​ക്കാ​രാ​യി ഫി​നി​ഷ് ചെ​യ്ത ടീ​മി​ന്‍റെ മോ​ശം പ്ര​ക​ട​ന​ത്തി​ൽ ക​ടു​ത്ത അ​മ​ർ​ഷ​ത്തി​ലാ​ണ് ഉ​റു​ഗ്വേ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ടീ​മി​നു​ള്ള ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ൾ ഫെ​ഡ​റേ​ഷ​ൻ വെ​ട്ടി​ക്കു​റ​ച്ച​ത്.

വി​മാ​നം റ​ദ്ദാ​ക്കി​യ​തോ​ടെ ടീം ​ഒ​ന്നി​ച്ച് മ​ട​ങ്ങു​ന്ന​തി​ന് പ​ക​രം ഡാ​ർ​വി​ൻ നൂ​നി​യ​സ്, ഫെ​ഡെ വാ​ൽ​വെ​ർ​ദെ തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ള​ട​ക്കം പ​ല വി​മാ​ന​ങ്ങ​ളി​ലാ​യി ത​ങ്ങ​ളു​ടെ ക്ല​ബു​ക​ളി​ലേ​ക്കും സ്വ​ന്തം നാ​ട്ടി​ലേ​ക്കും ചി​ത​റി​പ്പി​രി​യു​ക​യാ​യി​രു​ന്നു. തോ​ൽ​വി​ക്ക് പി​ന്നാ​ലെ ക​ളി​ക്കാ​രും കോ​ച്ച് മാ​ഴ്സെ​ലോ ബി​യ​ൽ​സ​യും ത​മ്മി​ൽ ഡ്ര​സിം​ഗ് റൂ​മി​ൽ ക​ടു​ത്ത ത​ർ​ക്ക​ങ്ങ​ൾ ന​ട​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മു​ൻ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ഉ​റു​ഗ്വേ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും നാ​ണം​കെ​ട്ട ലോ​ക​ക​പ്പ് മ​ട​ങ്ങി​വ​ര​വാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഇ​ത്.

 

Latest News

Corehub Up